കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അഞ്ച് വിവരാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. എന്നാല്‍ മുഖ്യ വിവരാവകാശ കമ്മീഷര്‍ വിന്‍സന്‍ എം പോളിന് തല്‍സ്ഥാനത്ത് തുടരാമെന്നും കോടതി നിര്‍ദേശിച്ചു. വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് പശ്ചാത്തലമുള്ള അഞ്ച് പേരെ വിവരാവകാശ കമ്മിഷന്‍ അംഗങ്ങളായി നിയമിച്ചിരുന്നു. എന്നാല്‍ ഈ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചില്ല. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ അഞ്ചുപേരെയും തല്‍സ്ഥാനത്ത് അടിയന്തരമായി നിയമിക്കാന്‍ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. വി.എസ് അച്യുതാനന്ദനും ആര്‍.ടി.ഐ ഫെഡറേഷനും കേസില്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
