നടൻ ദിലീപ് പ്രതിയായ ബലാത്സംഗക്കേസിൽ ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാണ് ഹർജിയിലെ ആവശ്യം. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് വിചാരണ വേഗത്തിൽ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികൾ തൃശൂരിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. പാലക്കാട് ,തൃശൂർ ജില്ലകളിൽ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.