കെഎസ്ആർടി സിയിൽ പുറംവാതിൽ നിയമനം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഹൈക്കോടതി. സ്ഥിരം കണ്ടക്ടർമാരുടെ നിയമനം സംബന്ധിച്ച് കെഎസ്ആർടിസി വഴുതി കളിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. 

കൊച്ചി: കെഎസ്ആർടി സിയിൽ പുറംവാതിൽ നിയമനം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഹൈക്കോടതി. സ്ഥിരം കണ്ടക്ടർമാരുടെ നിയമനം സംബന്ധിച്ച് കെഎസ്ആർടിസി വഴുതി കളിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. 

താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന കോടതി ഉത്തരവിനുശേഷം 1421 പേർ പി എസ് സി വഴി ജോലിയിൽ പ്രവേശിച്ചതായി കെ എസ് ആർ ടി സി സത്യവാങ്മൂലം നൽകി. എത്ര ഒഴിവുകൾ ശേഷിക്കുന്നുവെന്ന് കണക്കുകൾ പരിശോധിച്ചുവരിയാണെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന ശുപാർശ പരിഗണനയിലുണ്ടെന്നും കെ എസ് ആർ ടി സി സത്യവാങ്മൂലം നൽകി.