ഹൈക്കോടതി വാ‍ര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമ വിരുദവും നിശ്ചിത വര്‍‍ഷത്തെ പ്രവൃത്തി പരിചയവും വേണമെന്നാണ് നിബന്ധന. സ്ഥിരം കോടതി റിപ്പോര്‍ട്ടര്‍മാരാകണമെങ്കില്‍ നിയമ ബിരുദത്തിനൊപ്പം അഞ്ചുവര്‍ഷത്തെ മാധ്യമ പ്രവൃത്തന പരിചയവും ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങില്‍ മുന്‍പരിചയവും വേണം. മൂന്നുവ‍ര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക അക്രഡിറ്റേഷനാണെങ്കില്‍ നിയമബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയവും ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങിലെ മുന്‍ പരിചയവും ആവശ്യമാണ്. ഏതെങ്കിലും പ്രത്യേക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുകയാണെങ്കില്‍ എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ സമര്‍പ്പിച്ച് ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി വാങ്ങണം. ഇത്തരം പാസുകള്‍ക്കും നിയമബിരുദം നിര്‍ബന്ധമാണെന്ന് ഉത്തരവ് പറയുന്നു.