കൊച്ചി: ജാതി വിവേചനം നേരിടുന്ന പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍കോളനിയിലെ ചക്കിലിയ സമുദായത്തിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ചക്കിലിയ സമുദായത്തിലുള്ളവര്‍ക്ക് തിരികെ വീടുകളിലെത്തി താമസിക്കാന്‍ അവസരമൊരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഡിജിപി, പാലക്കാട് എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പ്രദേശത്ത് ജാതി വിവേചനത്തിന്റെ ഭാഗമായി അയിത്താചാരവും അക്രമവും നടക്കുന്നെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും മുതലമടപ്പഞ്ചായത്തും വിശദീകരണം നല്‍കണം. ഗോവിന്ദാപുരം ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ശിവരാജ്, സെന്തില്‍കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
