തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കവെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ശ്രീഹരിയെന്ന ഗംഗേശാനന്ദയുടെ ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസിനോടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശസ്‌ത്രക്രിയക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദയെ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചിരുന്നു. ശസ്‌ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. സംഭവത്തില്‍ ഇയാളുടെ അമ്മ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലിംഗം മുറിച്ചത് എന്ന് ഈ പരാതിയില്‍ പറയുന്നുണ്ടെന്നാണ് സൂചന.
