ബാര്‍ കോഴക്കേസില്‍ വി.എസിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. തുടരന്വേഷണം വൈകുന്നതിനെതിരെയാണ് വിഎസ് ഹര്‍ജി സമര്‍പ്പിച്ചത്.
കൊച്ചി: ബാര്‍ കോഴക്കേസില്‍ വി.എസിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. തുടരന്വേഷണം വൈകുന്നതിനെതിരെയാണ് വിഎസ് ഹര്‍ജി സമര്‍പ്പിച്ചത്. തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണമെന്ന തിരുവനന്തപുരം സ്പെഷ്യല്‍ കോടതി ഉത്തരവാണ് വിഎസ് ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ മറ്റന്നാളത്തേക്ക് മാറ്റിയത്.
അതേസമയം, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജി അടുത്ത മാസം 15ലേക്ക് മാറ്റി.
