കെ എം മാണിക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. 

Add Asianetnews as a Preferred SourcegooglePreferred

കൊച്ചി: കെ എം മാണിക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസ് തുടരന്വേഷണത്തിന് അനുമതി വേണമോയെന്നതാണ് ആദ്യം നോക്കേണ്ടതെന്നും കോടതി പറഞ്ഞു. അതിന് ശേഷമേ മാണി ഫയൽ ചെയ്ത ഹർജിക്ക് പ്രസക്തിയുള്ളുവെന്നും കോടതി അറിയിച്ചു. കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.

അതിനിടെ, ബാർക്കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി മാർച്ച് 15 ലേക്ക് മാറ്റി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി.