മലിനീകരണ നിയന്ത്രണ ബോർഡിന് പബ്ലിക് ഹിയറിങ്ങിനുള്ള ചുമതല

കൊച്ചി: പഞ്ചായത്തുകൾക്ക് പുതിയ ഭൂപടം നൽകണമെന്ന് ഹൈക്കോടതി . അതിന് ശേഷം തീരദേശ ഗ്രാമപഞ്ചായത്തുകളുടെ ഭാഗം കേൾക്കണം. പഞ്ചായത്തുകൾക്ക് എതിർപ്പ് എഴുതി നൽകാം. തീരദേശ പരിപാലന പ്ലാന്‍ തിടുക്കത്തില്‍ നടപ്പാക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പഞ്ചായത്തുകൾക്ക് പുതിയ ഭൂപടം നൽകുമെന്ന് തീരദേശ പരിപാലന അതോറിറ്റി അറിയിച്ചു. ഇപ്പോൾ നടക്കുന്നത് തെളിവ് ശേഖരണം മാത്രമാണെന്നും പബ്ലിക് ഹിയറിങ്ങിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും തീരദേശ പരിപാലന അതോറിറ്റി അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന് പബ്ലിക് ഹിയറിങ്ങിനുള്ള ചുമതല മാത്രമാണുള്ളത്. അഞ്ചുതെങ്ങ്, ആലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ ആണ് ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.