നിപ വൈറസ് നേരിടാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: നിപ വൈറസ് നേരിടാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി. നിപ രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ കോടതി സംതൃപ്തി അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത ചുമതലയ്ക്കുമപ്പുറം, നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ചെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. തക്കസമയത്ത് ആവശ്യമായ സഹായം ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.

മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവാദത്തിനിടയാക്കിയ വീഡിയൊകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു