കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.   

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിവിഷന്‍ ബെഞ്ചാണ് ജയരാജന്റെ ആവശ്യം നടപ്പാക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. 

മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.