ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. 

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പട്ട ഹർജിയാണ് ഇതിലൊന്ന്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ആവശ്യം. നിലയ്ക്കലിലും മറ്റും നെയിംപ്ലേറ്റില്ലാതെ പൊലീസുകാരെ നിയോഗിച്ചത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്ന് മറുപടി നൽകും. നിലയ്ക്കലിൽ നിന്ന് പമ്പ വരെ മനീതി സംഘത്തെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയത് ചോദ്യം ചെയ്തുളള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.