ശബരിമല സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി.  ശബരിമല വിഷയത്തിൽ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.

കൊച്ചി: ശബരിമല വിഷയത്തിൽ സംഘ‍ർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി. കോടതിയെ അതിലേക്ക് വലിച്ചിഴക്കരുത് എന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ പൊലീസ് നടപടികളെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ പരാമർ‍ശം. എന്നാൽ വ്യക്തമായ തെളിവുകളോടെ മാത്രമേ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതി ചേർക്കാവൂ എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുളളൂ. അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാനും തൃപ്പൂണിത്തുറ സ്വദേശി സമർപ്പിച്ച ജാമ്യ ഹർജിയിൽ ഹൈക്കോടതി നിർദേശിച്ചു.