ശബരിമലയിൽ നിന്ന് ഇതരസംസ്ഥാന ഭക്തർ മടങ്ങിയോ എന്ന് ഹൈക്കോടതി. നിയന്ത്രണങ്ങൾ നിയമപരമായാണോ നടപ്പിലാക്കിയതെന്നും ഭക്തരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടോയെന്നും നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോയെന്നും കോടതി ചോദിച്ചു
കൊച്ചി: ശബരിമലയിൽ നിന്ന് ഇതരസംസ്ഥാന ഭക്തർ മടങ്ങിയോ എന്ന് ഹൈക്കോടതി. നിയന്ത്രണങ്ങൾ നിയമപരമായാണോ നടപ്പിലാക്കിയതെന്നും ഭക്തരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടോയെന്നും നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോയെന്നും കോടതി ചോദിച്ചു. പ്രാർത്ഥന യജ്ഞവും ശരണ മന്ത്രങ്ങൾ ഉരുവിടുന്നതും തമ്മിൽ വിത്യാസം ഉണ്ട്. ശരണ മന്ത്രം ഉരുവുടുന്നെത്തിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു.
ശബരിമല നിരോധനാജ്ഞയ്ക്ക് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്യസംസ്ഥാനത് നിന്ന് വന്നവർ മടങ്ങി പോയെങ്കില്‍ അത് മൗലികാവകാശ ലംഘനം ആണെന്നും കോടതി നിരീക്ഷിച്ചു. നിരോധനാജ്ഞ ഏർപ്പെടുത്തിയതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
ശബരിമലയില്‍ നിരോധനനാജ്ഞ എങ്ങനെ നടപ്പിലാക്കുന്നുവെന്നും നിരോധനാജ്ഞ ആർക്കൊക്കെ ബാധമാകുമെന്നും ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാർ എങ്ങനെയാണ് തിരിച്ചറിയുന്നതെന്നും സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഉച്ചയ്ക്ക് 1.45ന് ദേവസ്വം ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ എജി ഹൈക്കോടതിയിൽ വിശദീകരണം നൽകി.
തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയിൽ സംഘർഷമുണ്ടായിതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. മണ്ഡലകാലത്തും സംഘർഷങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും എജി വിശദീകരിച്ചു.
ഭക്തരെക്കാൾ കൂടുതൽ പൊലീസുകാർ ഉണ്ടായിട്ടും ക്രമസമാധാന പാലനം അവര്‍ക്ക് സാധിക്കുന്നില്ല. പബ്ലിക് ഓര്‍ഡറും ലോ ആൻഡ് ഓർഡറും തമ്മിൽ വ്യത്യാസം ഉണ്ട്. പബ്ലിക് ഓർഡർ നിലനിർത്താനാണ് 144 പ്രഖ്യാപിക്കുന്നത്. പക്ഷെ ഇവിടെ ക്രമസമാധാന പാലനത്തിന് ആണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ചില രാഷ്ട്രീയ സർക്കുലറുകൾ കാണാൻ ഇടയായി. ട്രൈനിംഗ് ആവശ്യം എന്നും, ആക്രണത്തിന് ആവശ്യമായ സാധങ്ങൾ കരുതണം എന്നും പറയുന്നു. എന്താണ് ആ സാധനങ്ങൾ? അതിനെ പറ്റി പോലീസ് അന്വേഷിക്കണ്ടതല്ലേ എന്ന് ഹര്ജിക്കാരനോട് കോടതി ചോദിച്ചു. കേസില്‍ വാദം തുടരുകയാണ്.
