ട്രാന്‍സ്ജെന്‍ററുടെ ലിംഗ നിര്‍ണ്ണയം അരുന്ധതിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം ഹൈക്കോടതി ഉത്തരവ്
കൊച്ചി: ട്രാന്സ്ജെന്റര് അരുന്ധതിയിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളില്ലന്ന മെഡിക്കല് റിപ്പോര്ട്ട് കോടതി ശരിവച്ചു. മകനെ ട്രാന്ജൻഡേഴ്സ് തടവിലാക്കി എന്ന് കാണിച്ച് അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അരുന്ധതി ട്രാന്സ്ജെന്ററാണെന്ന് വ്യക്തമാക്കിയതു മുതല് രക്ഷിതാക്കള് അരുന്ധതിയ്ക്ക് മാനസ്സിക പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ചികിത്സ നല്കുകയായിരുന്നു.
എന്നാല് ഇത് സഹിക്കാനാകാതെ അരുന്ധതി വീട് വിട്ട് ഇറങ്ങിയതോടെ മകനെ ട്രാന്സ്ജന്ഡേഴ്സ് തടവിലാക്കിയെന്ന് കാണിച്ച് അമ്മ ഹൈക്കോടതിയില് ഹര്ജി നല്കി. തുടര്ന്ന് താൻ ട്രാൻസ്ജൻഡര് ആണെന്ന് അരുന്ധതി കോടതിയില് പറഞ്ഞതോടെ ലിംഗ നിര്ണ്ണയം നടത്താന് കോടതി ഉത്തരവിടുകയായിരുന്നു.
