കൊച്ചി: ദേശീയപാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂർ-കുറ്റിപ്പുറം റോഡ് ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു ഇന്ന് കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 13 ബാറുകള്‍ തുറന്നത് ദൗര്‍ഭാഗ്യകരമെന്ന് നിരീക്ഷിച്ച കോടതി, സുപ്രീംകോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാന്‍ പാടില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. കോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ബാര്‍ വിഷയത്തിലെ പുനഃപരിശോധന ഹർജി ഹൈക്കോടതി തീർപ്പാക്കി.