കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വീണ്ടും നിലപാട് അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വരാമെന്നും റിപ്പോര്‍ട്ട് ചെയ്യാമെന്നുമാണ് രജിസ്ട്രാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ രണ്ടുതവണയും സമാനാമായ രീതിയില്‍ ഹൈക്കോടതി വാര്‍താക്കുറിപ്പ് ഇറക്കിയശേഷമാണ് ഹൈക്കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്. ഇന്നും തിരുവനന്തപുരത്ത് കോടതിയില്‍ മാധ്യമ പ്രവര്‍ത്തരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred