കൊച്ചി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ആചാരങ്ങൾ തുടരാമെന്ന് കോടതി പ്രസ്താവിച്ചു. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മാറ്റാൻ എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാര്‍ ധരിച്ച് കയറാം എന്ന എക്സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷിന്‍റെ ഉത്തരവിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം