എം.എം അക്ബറിനെതിരായ കേസുകളിലെ തുടര്‍നടപടികള്‍ക്ക് സ്റ്റേ

First Published 8, Mar 2018, 12:03 PM IST
high court stays further actions in cases against MM Akbar
Highlights

എം.എം അക്ബറിന് എതിരെ കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചെന്ന കേസില്‍ കൊച്ചി പീസ് സ്കൂള്‍ എം.ഡി എം.എം അക്ബറിനെതിരായ രണ്ട് എഫ്.ഐ.ആറുകളിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഒരാഴ്ചത്തേക്കാണ് സ്റ്റേ. 

എം.എം അക്ബറിന് എതിരെ കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തനിക്കെതിരായ മൂന്ന് കേസുകള്‍  റദ്ദാക്കണമെന്നാവശ്യപ്പൊണ് എം.എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചത്.

loader