ഫാദർ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 6, Dec 2018, 6:34 PM IST
high court verdict in fr job chitilappalli murder
Highlights

2012ലാണ് കൊച്ചി സി ബി ഐ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ സി ബി ഐ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. 

കൊച്ചി: ഫാദർ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. 2012ലാണ് കൊച്ചി സി ബി ഐ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ സി ബി ഐ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. 

2004 ഓഗസ്റ്റ് 28നാണ് ചാലക്കുടി തുരുത്തിപറമ്പ് വരപ്രസാദമാതാ പള്ളി വികാരിയായിരുന്ന ഫാദർ ജോബ് ചിറ്റിലപ്പിള്ളി കുത്തേറ്റ് മരിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണ് പിന്നീട് സി ബി ഐയ്ക്ക് കൈമാറിയത്. ഫാദര്‍ ചിറ്റിലപ്പിളളിയോട് പ്രതിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍. 
 

loader