ഒന്നര മാസത്തിനുള്ളില്‍ ജോലിക്കെത്തണം, കെഎസ്ആര്‍ടിസിയില്‍ അവധിയെടുത്ത് മുങ്ങിയവരോട് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്ടിസിയില് നിന്ന് ദീര്ഘകാല അവധിയെടുത്ത് മുങ്ങിയവരോട് ഒന്നര മാസത്തിനുള്ളില് ജോലിയില് തിരികെ എത്തണമെന്ന് ഹൈക്കോടതി. കെഎസ്ആര്ടിസിയില് നിന്നും ദീര്ഘകാല അവധിയെടുത്തവരോടാണ് ഹൈക്കോടതി നിര്ദേശം നാനൂറിലധികം പേരാണ് ദീര്ഘകാല അവധിയിലുള്ളത്.
അവധിയിലുള്ളവരോട് ജൂണ് ഒന്നിനകം തിരികെ പ്രവേശിക്കാന് എംഡി സര്ക്കുലര് നല്കിയിരുന്നു. തിരികെ പ്രവേശിച്ചില്ലെങ്കില് പിരിച്ചുവിടുമെന്നും പറഞ്ഞിരുന്നു. തിരികെ വേശിക്കാന് കൂടുതല് സമയം ആവശ്യപ്പെട്ട് ജീവനക്കാര് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്ന്ന് സിങ്കിള് ബെഞ്ച് ഒന്നര മാസമാണ് അനുവദിച്ചിരിക്കുന്നത്.
