കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു സിംഗിള്‍ ബഞ്ച് വിധി
കൊച്ചി: സിറോ മലബാര് സഭയുടെ വിവാദ ഭൂമി ഇടപാട് കേസില് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്. കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ഉള്പ്പെടെയുള്ളവര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു സിംഗിള് ബഞ്ച് വിധി. ഇത് ചോദ്യം ചെയ്താണ് മാര് ജോര്ജ് ആലഞ്ചേരി ഉള്പ്പടെയുള്ളവര് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. എഫ്ഐആറിലെ നടപടിക്രമങ്ങള് ഡിവിഷന് ബഞ്ച് നേരത്തെ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
