മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വിജിലന്‍സിന് ഹോക്കോടതിയുടെ വിമര്‍ശനം
തിരുവന്തപുരം:മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മുകളിലിരിക്കുന്നവർ പറയുന്നത് അതുപോലെ ആവർത്തിക്കുന്ന തത്തയാകരുത് അന്വേഷണ ഉദ്യോഗസ്ഥനെന്ന് കോടതി.വ്യക്തിവിരോധത്തിന്റെ പേരിൽ നടപടി പാടില്ല. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണം. കേസ് റദാക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ ഹർജിയിലാണ് കോടതി പരാമർശം.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രധാന ആക്ഷേപം, അഴിമതി തുടങ്ങിയത് എന്ന് മുതൽ എന്നിവയിൽ വിശദീകരണം നൽകണം. പിന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ മുൻ എംഡി നജീബ് എന്നുവരെ അഴിമതിയിൽ ഉൾപ്പെട്ടിരുന്നു എന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് മുന്പ് പറഞ്ഞിരുന്നു.
