ശബരിമല ദര്‍ശനത്തിനായി എത്തിയ  തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറെന്ന് മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തൃപ്തി നിയമസഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറെന്ന് മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തൃപ്തിക്ക് നിയമസഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്. അഭിഭാഷകരായ കെ വി ഭദ്രകുമാരി, കെ നന്ദിനി, പി.വി വിജയമ്മ എന്നിവരാണ് സഹായം വാഗ്ദാനം ചെയ്തത്.

അതേസമയം, വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തി ദേശായിക്ക് വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പുറത്തിറങ്ങാനായില്ല. ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് 11 മണിക്കൂര്‍ കഴിഞ്ഞിട്ടും തൃപ്തി ദേശായുളളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്താൽ, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് ആവർത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർ നടപടി തീരുമാനിക്കുമെന്നാണ് പൊലീസ് നിലപാട്. അതേസമയം വൈകിട്ട് ആറ് മണിക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് തൃപ്തി പറഞ്ഞു.