സെൻകുമാർ മത സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിൽ  ഹൈകോടതി നിർദേശം

കൊച്ചി: മുൻ ഡി.ജി.പി ടിപി സെൻകുമാർ മത സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണം എന്ന് ഹൈക്കോടതി കേസിലെ തുടർ നടപടികൾ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നതായി ആരോപിച്ച്​ സെൻകുമാർ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിർദേശം. ഇനി സമയം നീട്ടി നൽകാനാവില്ലെന്നും ഹൈക്കോടതിവ്യക്തമാക്കി.

ഒാൺലൈൻ പ്രസിദ്ധീകരണത്തിന്​ നൽകിയ അഭിമുഖത്തിനിടെ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ് നൽകിയ പരാതിയെ തുടർന്നുള്ള കേസു​മായി ബന്ധപ്പെട്ടാണ്​ സെൻകുമാർ ഹര്‍ജി നൽകിയത്​.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള ത​ന്‍റെ നിയമനം വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നുമാണ്​ ഹര്‍ജിയിലെ ആവശ്യം.