സോളാറില്‍ ഹൈക്കോടതി ഉത്തരവ് നാളെ
തിരുവനന്തപുരം: സോളാർ കമ്മീഷന് റിപ്പോര്ട്ട് റദ്ദാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ ഹര്ജിയില് ഉത്തരവ് നാളെ. രാവിലെ ജസ്റ്റിസ് ജയശങ്കരന് നമ്പ്യാരാണ് വിധിപറയുക. കേസില് തിരുവഞ്ചൂർ രാധാകൃഷ്ണനും കക്ഷിയാണ്. സോളാർ റിപ്പോര്ട്ടിലെ തനിക്കെതിരായ പരാമര്ശം റദ്ദാക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം.
ആഭ്യന്തര മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയെ ക്രിമിനല് കേസില് നിന്ന് സംരക്ഷിക്കാന് ശ്രമിച്ചു എന്നാണ് തിരുവഞ്ചൂരിനെതിരായ പരാമര്ശം.സോളാര് കമ്മീഷന് റിപ്പോര്ട്ട് റദ്ദാക്കണം, സരിത എഴുതിയ കത്ത് റിപ്പോര്ട്ടിന്റെ ഭാഗമാക്കിയത് തെറ്റ് എന്നിവയായിരുന്നു ഉമ്മന്ചാണ്ടിയുടെ ആവശ്യം.
