നിപ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
തിരുവനന്തപുരം: ചൊവ്വാഴ്ച തുടങ്ങേണ്ടിയിരുന്ന ഹയര് സെക്കന്ററി സേ പരീക്ഷ മാറ്റിവെച്ചു. നിപ മുന്കരുതലിന്റെ ഭാഗമായാണ് നടപടി. ജൂണ് 12 മുതല് ആയിരിക്കും പരീക്ഷ ആംരഭിക്കുന്നത്. നേരത്തെ ഈ മാസം 16 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിരുന്നു.
ആരോഗ്യ സര്വകലാശാല ജൂൺ നാലുമുതൽ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചു. സാങ്കേതിക സര്വകലാശാല ഈ മാസം 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ മാസം ആറ് മുതല് 13 വരെ പട്ടം പിഎസ്സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷയും നിപ വൈറസിനെ തുടര്ന്നുള്ള മുൻകരുതലിന്റെ ഭാഗമായി മാറ്റിയിരുന്നു.
