ഏറ്റവും ഒടുവിൽ സ്ഥലം മാറ്റം നടത്തിയത് 2016ല്‍ ആയിരുന്നു. അതിന് ശേഷം നിരവധി കരട് പട്ടികകൾ പുറത്തിറങ്ങിയെങ്കിലും എല്ലാം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഒടുവിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് മാസങ്ങൾക്ക് മുമ്പ് കരട് പട്ടിക തയ്യാറാക്കിയത്. 

തിരുവനന്തപുരം: ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റ പട്ടിക പുറത്തിറങ്ങി. അയ്യായിരത്തിലേറെ പേരാണ് അന്തിമ പട്ടികയിൽ ഉള്ളത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ സ്ഥലം മാറ്റം നടത്തിയത് 2016ല്‍ ആയിരുന്നു.

അതിന് ശേഷം നിരവധി കരട് പട്ടികകൾ പുറത്തിറങ്ങിയെങ്കിലും എല്ലാം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഒടുവിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് മാസങ്ങൾക്ക് മുമ്പ് കരട് പട്ടിക തയ്യാറാക്കിയത്. ഹൈക്കോടതി ഇത് അംഗീകരിച്ചതോടെയാണ് അന്തിമ പട്ടികക്ക് വഴിയൊരുങ്ങിയത്.