കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് തീർപ്പാക്കും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തിൽ മദ്യശാലകൾ തുറക്കാൻ അനുമതി നൽകുന്ന ഇടക്കാല ഉത്തരവിനെതിരെ സമർപ്പിച്ച പുനപരിശോധന ഹർജിയാണ് കോടതി പരിഗണിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാറുകള്‍ തുറക്കാന്‍ ഉത്തരവിട്ടില്ലെന്നും ഇടക്കാല വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ ദേശീയ പാതയോരത്താണെന്ന് മന്ത്രിക്ക് ബോധ്യമുണ്ടെങ്കില്‍ താഴിടാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. ബാറുടമകളുടെയും സര്‍ക്കാരിന്‍റെയും വാദം കേട്ടശേഷം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.