യുവാക്കൾ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിൽ കുടുങ്ങിയ യുവാക്കളെ ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്.വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾ വിനോദ സഞ്ചാരത്തിന് എത്തിയതാണെന്നാണ് പറയുന്നത്.
കോഴിക്കോട്: വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുക്കും.അനധികൃതമായി വനമേഖലയിൽ കയറിയതിനാണ് കേസ് എടുക്കുക.യുവാക്കൾ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിൽ കുടുങ്ങിയ യുവാക്കളെ ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്.വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയിലാണ് ഇവർ കുടുങ്ങിയത്.
വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾ വിനോദ സഞ്ചാരത്തിന് എത്തിയതാണെന്നാണ് പറയുന്നത്. കാട് കാണുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ പരിഭ്രാന്തരാവുകയായിരുന്നു.തിരിച്ച് ഇറങ്ങുന്നതിൻ്റെ വഴി തെറ്റി ഉൾക്കാട്ടിലേക്ക് പോവുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു.


