ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഫലങ്ങള്‍ മാറിമറിയുന്നു. ഏറ്റവുമൊടുവിലെ ഫല സൂചന അനുസരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ മുന്നിലേക്ക് വന്നിട്ടുണ്ട്. ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഹിലരിക്ക് 190 ഇലക്‌ടറല്‍ വോട്ടും ട്രംപിന് 188 ഇലക്‌ടറല്‍ വോട്ടുമാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഡൊണാള്‍ഡ് ട്രംപ് ഫ്ലോറിഡ, ഒഹായോ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ വിജയം നേടി. കാലിഫോര്‍ണിയ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വിജയമാണ് ഹിലരിയെ മുന്നിലെത്തിച്ചത്. അതേസമയം അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 44ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 41 ഉം വോട്ടുകള്‍ ലഭിച്ചു.