വാഷിംഗ്ടണ്‍: ജനകീയ വോട്ടുകളിൽ ഹിലരി ക്ലിന്റൺ മുന്നിലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഡമോക്രാറ്റുകൾ ട്രംപിനെതിരെ നീങ്ങുന്നു.ഇപ്പോഴും തുടരുന്ന വോട്ടെണ്ണലിൽ 20 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹിലരി നേടിയത്. ഇലക്ടറൽ കോളജിനെ സ്വാധീനിക്കാനാണ് ഇപ്പോൾ ഡമോക്രാറ്റുകളുടെ നീക്കം.

ഇലകട്റൽ കോളജ് നഷ്ടപ്പെട്ടെങ്കിലും ഹിലരിയാണ് ജനങ്ങളുടെ വോട്ട് നേടിയിരികുന്നത്. റസ്റ്റ് ബെൽറ്റ് എന്നറിയപ്പെടുന്ന സസ്ഥാനങ്ങളാണ് ഹിലരിയെ കൈവിട്ടതും ട്രംപിന് നേടാനായതും. എന്നാലിപ്പോൾ ഹിലരി നേടിയ 20 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഡമോക്രാറ്റുകൾക്കുുമന്നിൽ പുതിയൊരു സാധ്യത  തുറന്നരിക്കുന്നു. ഒന്നുകിൽ വോട്ടുകൾ വീണ്ടുമെണ്ണുക, അതല്ലെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ റിപ്പബ്ലിക്കൻ പക്ഷത്തെ പ്രേരിപ്പിക്കുക. അതിന്  ഡിസംബർ 19 വരെ സമയമുണ്ട്.

അന്നാണ് സംസ്ഥാനതലതതിൽ ഇലക്ടർമാർ സമ്മേളിക്കുക. ഹലിരി ഇതുവരെ തെരഞ്ഞെടുപ്പു ഫലത്തിനെതിരായി പരസ്യമായി നീങ്ങിയിട്ടില്ല. പക്ഷേ അനുയായികളിൽ അസംതൃപ്തി പ്രകടമാണ്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ ഡിസംബർ പകുതിയാകും. ഡമോക്രാറ്റ് പക്ഷ സംസ്ഥാനങ്ങൾ ശേഷിക്കുന്ന സാഹചര്യത്തിൽ ഹിലരിക്ക് ഭൂരിപക്ഷം കൂടാനാണ് സാധ്യത.

ഇലക്ട‌ൽ കോളജിന്റെ മാത്രം ബലത്തിൽ ജയിച്ച ജോർജ് ബുഷിന്റെ എതിരാളി അൽ ഗോറിനേക്കാൾ മൂന്നിരട്ടി വോട്ടുകൾ അധിം നേടിക്കഴിഞ്ഞു ഹിലരി. ഇലക്ടടറൽ കോളജ് ട്രംപിന് വോട്ടുചെയ്തില്ലങ്കിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട ചുമതല ജനപ്രതിനിധി സഭയ്ക്കാണ്. അതുകൊണ്ടുതന്നെ ഡമോക്രാറ്റുകൾക്ക് പ്രതീക്ഷ നശിച്ചിട്ടില്ല.