Asianet News MalayalamAsianet News Malayalam

'പരാജയപ്പെടുന്നവന്റെ വേദന മറ്റാരെക്കാളും നന്നായി എനിക്കറിയാം'; 8 വയസ്സുകാരിക്ക് ആശ്വാസമായി ഹിലരിയുടെ കത്ത്

മറ്റാരെക്കാളും ആ വിഷമം എനിക്ക് നന്നായി അറിയാം. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും പരാജയപ്പെടുന്നതിന്റെ വേദന. അതും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളത് എന്ന് വിശ്വസിക്കുന്ന ഒരു പദവിയാകുമ്പോള്‍ പ്രത്യേകിച്ച് തനിക്കത് മനസിലാകുമെന്ന് ഹിലരി കത്തിൽ കുറിക്കുന്നു.

Hillary Clinton write a letter to Girl who lost to a boy
Author
Washington, First Published Dec 16, 2018, 12:50 PM IST

വാഷിംങ്ടൺ: സ്കൂൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട എട്ട് വയസ്സുകാരിക്ക് ആശ്വാസ സമ്മാനമായി ഹിലരി ക്ലിന്റന്റെ കത്ത്. മാർത്ത കെന്നഡി എന്ന കുട്ടിക്കാണ്  ഹിലരി ക്ലിന്റൺ കത്തയച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഹിലരി മാർത്തയെ കുറിച്ചറിയുന്നത്. മറ്റാരെക്കാളും ആ സങ്കടം എന്താന്ന് എനിക്കറിയാം എന്ന് തുടങ്ങുന്നതായിരുന്നു ഹിലരിയുടെ കത്ത്.

മറ്റാരെക്കാളും ആ വിഷമം എനിക്ക് നന്നായി അറിയാം. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും പരാജയപ്പെടുന്നതിന്റെ വേദന. അതും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളത് എന്ന് വിശ്വസിക്കുന്ന ഒരു പദവിയാകുമ്പോള്‍ പ്രത്യേകിച്ച് തനിക്കത് മനസിലാകുമെന്ന് ഹിലരി കത്തിൽ കുറിക്കുന്നു. മേരിലാന്റിലുള്ള ഒരു കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് മാർത്ത. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും ഒരു വോട്ടിന്റെ വ്യത്യാസത്തിൽ മാർത്ത പരാജയപ്പെടുകയായിരുന്നു. 

2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിനെതിരെ നിന്ന സ്ഥാനാര്‍ഥിയായിരുന്നു ഹിലരി. പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്ന ആദ്യ വനിത കൂടിയായിരുന്നു അവര്‍. എന്നാൽ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം നേടാൻ ഹിലരിക്ക് കഴിഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
 

Follow Us:
Download App:
  • android
  • ios