സനാതന ധർമ്മത്തിൽ പശുക്കളുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേയാണ് ഗവർണർ ഈ പ്രസ്താവന നടത്തിയത്. ജഴ്സി, ഹോൾസ്റ്റിൻ പ്രഷ്യൽ എന്നീ ഇനങ്ങളുടെ പേരുകളാണ് ഗവർണർ പ്രത്യേകം എടുത്ത് പരാമർശിച്ചത്.
ഹിമാചൽ പ്രദേശ്: വിദേശ പശുക്കളായി ജേഴ്സി പോലെയുള്ളവയുടെ പാൽ ഉപയോഗിച്ചാൽ മനുഷ്യരിൽ ആക്രണമ സ്വഭാവം വർദ്ധിക്കുമെന്നും അതിനാൽ നാടൻ പശുവിന്റെ പാൽ കുടിക്കുന്നതാണ് നല്ലതെന്നും ആഹ്വാനം ചെയ്ത് ഹിമാചൽ പ്രദേശ് ഗവർണർ ആചാര്യ ദേവ്. സനാതന ധർമ്മത്തിൽ പശുക്കളുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേയാണ് ഗവർണർ ഈ പ്രസ്താവന നടത്തിയത്. ജഴ്സി, ഹോൾസ്റ്റിൻ പ്രഷ്യൽ എന്നീ ഇനങ്ങളുടെ പേരുകളാണ് ഗവർണർ പ്രത്യേകം എടുത്ത് പരാമർശിച്ചത്.
ഹിമാചൽ പ്രദേശിലെ ഗോരഖ് നാഥ് ക്ഷേത്രത്തിൽ വച്ചായിരുന്നു പ്രഭാഷണം. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാളും സന്നിഹിതനായിരുന്നു. തന്റെ ജന്മനാടായ ഹരിയാനയിലെ കുരുക്ഷേത്രയിൽ 200 ഏക്കർ സ്ഥലത്ത് 300 നാടൻ പശുക്കളെ വളർത്തുന്നതായും അദ്ദേഹം അറിയിച്ചു. ജീവ് അമൃത് എന്ന പേരിൽ ഇവിടെ നിന്ന് നാടൻ ജൈവവളം ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. അതുപോലെ കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
