ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 സീറ്റിലേക്കാണ് മത്സരം. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും ഭരണത്തുടര്‍ച്ച കിട്ടിയിട്ടില്ല. സിപിഎം 13 സീറ്റില്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിനേയും ബിജെപിയേയും വിഭാഗീയ പ്രശ്‍നങ്ങള്‍ അലട്ടുന്നുണ്ട്. ഇത് കോണ്‍ഗ്രസിനാകും കൂടുതല്‍ ദോഷം ചെയ്യുകയെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 18നാണ് ഫലപ്രഖ്യാപനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
