Asianet News MalayalamAsianet News Malayalam

കോടികളുടെ സ്വത്തും സമ്പാദ്യവും വേണ്ട; ഡോക്ടര്‍ സന്യാസ ജീവിതം സ്വീകരിച്ചു

  • ആചാര്യ വിജയ് യാഷോ വര്‍മ സുരേശ്വര്‍ മഹാരയാണ് സന്ന്യാസ ജീവിതത്തില്‍ ഹീനയുടെ ഗുരു.
Hina Hingd took Li Jain Diksha
Author
First Published Jul 19, 2018, 3:35 PM IST

​ഗുജറാത്ത്:  കോടികളുടെ സ്വത്തുക്കളും സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് ജൈന സന്ന്യാസിയായി കോടീശ്വരി പുത്രി.  ഹീന ഹി​ഗഡ് എന്ന എംബിബിഎസുകാരിയാണ് സന്യാസ ജീവിതം സ്വീകരിച്ചത്. സന്ന്യാസം സ്വീകരിച്ച ഹീന ഇനി മുതൽ സാധ്വി ശ്രീ വിശ്വരം എന്ന് അറിയപ്പെടും.

ആചാര്യ വിജയ് യാഷോ വര്‍മ സുരേശ്വര്‍ മഹാരയാണ് സന്ന്യാസ ജീവിതത്തില്‍ ഹീനയുടെ ഗുരു. ആത്മീയ ജീവിതം സ്വീകരിക്കുന്നതിൽ നല്ല രീതിയിലുള്ള എതിർപ്പുകളാണ് വീട്ടിൽ നിന്നും ഹീനക്ക് നേരിടേണ്ടി വന്നത്. എന്നാൽ തന്‍റെ  ആത്മീയ ജീവിതം ഉപേക്ഷിക്കാൻ ഹീന തയ്യാറായില്ല. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആത്മീയതയിൽ ഹീന വളരെയധികം  താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തല മുണ്ടനം ചെയ്ത് രണ്ട് വെള്ള വസ്ത്രവും ഒരു പാത്രവുമെടുത്താണ് ഹീന തൻ ജനിച്ച് വളർന്ന വീട് വിട്ടിറങ്ങിയത്.

ഇഹലേക ജീവിതത്തിലെ സുഖസൗകര്യങ്ങൾ ഉണ്ടായിരുന്നാൽ തനിക്ക് ഒരിക്കലും ആത്മീയ ജീവിതം നയിക്കാൻ സാധിക്കില്ലെന്ന് അവർ മനസ്സിലാക്കിരുന്നു. അതുകൊണ്ട്  തന്നെ 12 വർഷമായി ഒറ്റക്കായിരുന്നു ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിലെ സ്വർണ്ണ മെഡൽ ജേതാവായ ഹീന 3 വര്‍ഷമായി ​ഗുജറാത്തിലെ ആശുപത്രിയിൽ  പ്രാക്ടീസ് ചെയ്തു  വരികയായിരുന്നു. ഇതിനിടെയാണ് അവർ സന്ന്യാസ  ജീവിതം സ്വീകരിച്ചത്. ഇത്തരത്തിൽ ഭവ്യ ഷാ എന്ന 12 വയസ്സുകാരനും 2017 ൽ ദീക്ഷ സ്വീകരിച്ചിരുന്നു. സൂറത്തിലെ വജ്ര വ്യപാരിയുടെ മകനാണ് ഭവ്യ ഷാ.
 

Follow Us:
Download App:
  • android
  • ios