നാളെയാണ് ഗുഡി പാഡ്‌വ. പാര്‍ലമെന്റില്‍ നാളെ ഗുഡി പാഡ്‌വ ആഘോഷം നടക്കുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
സ്പീക്കര്‍ സുമിത്ര മഹാജന്റെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടക്കുക. ഇരു സഭകളിലെയും അംഗങ്ങളെ ഇതിനായി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍, പാര്‍ലമെന്റ് നടപടികള്‍ക്ക് തടസ്സമുണ്ടാവില്ല. ആഘോഷത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് ഉച്ച ഭക്ഷണമുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
