രാജസ്ഥാന്‍: രാജസ്ഥാനിലെ അല്‍വാറില്‍ ലോക സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ജസ്വന്ത് സിംഗ് യാദവിന്‍റെ പ്രസ്താവന വിവാദമാകുന്നു. നിങ്ങളില്‍ ഹിന്ദുക്കള്‍ എനിക്ക് വേണ്ടി വോട്ടു ചെയ്യണമെന്നും മുസ്ലീംങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി വോട്ടുചെയ്യണമെന്നുമാണ് രാജസ്ഥാന്‍ മന്ത്രിസഭയിലെ അംഗം കൂടിയായ ജസ്വന്ത് യാദവിന്‍റെ പ്രസ്താവന. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ വീഡിയോ വൈറലായതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.

ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്നും ഹിന്ദുക്കള്‍ തനിക്ക് വേണ്ടി വോട്ടുചെയ്യണമെന്നുമാണ് ജസ്വന്ത് യാദവ് ആവശ്യപ്പെട്ടത്. എന്നാല്‍ വീഡിയോ കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണെന്നാണ് യാദവ് പ്രതികരിച്ചത്. അതേസമയം മതത്തിന്‍റെ പേരില്‍ വോട്ട് പിടിക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.