ടജമ്മു കശ്മരീല്‍ ഒരുമാസമായി തുടരുന്ന സംഘര്‍ഷത്തിനിടയിലാണ് ഇന്ത്യയെ ആണവയുദ്ധത്തിന് വെല്ലുവിളിച്ച് ഹിസ്ബുള്‍ മുജാഹിദിന്‍ തലവന്‍ സയീദ് സലാഹുദീന്‍ കറാച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. കശ്മീരിലെ പോരാട്ടത്തിന് പാകിസ്ഥാന്റെ പിന്തുണ വേണം. പാകിസ്ഥാന്റെ സഹായമുണ്ടെങ്കില്‍ ഇന്ത്യയുമായി ആണവയുദ്ധം നടത്താന്‍ തയ്യാറാണെന്നും സലാഹുദ്ദീന്‍ പറഞ്ഞു.

അവസാന തുള്ളി ചോര വീഴും വരെയും സ്വാതന്ത്ര്യത്തിനായി കശ്മീരിലെ ജനങ്ങള്‍ പോരാടും. സായുധ ജിഹാദ് അല്ലാതെ ജനങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴിയില്ല. ജനങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാരെന്നും സയീദ് സലാഹുദ്ദീന്‍ പറഞ്ഞു. പരസ്യമായി ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കിയ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറിന്റെ വാര്‍ത്താ സമ്മേളനം പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നാണ് റിപ്പോര്‍ട്ട്. ജമ്മുകശ്മീരില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.