ശ്രീനഗർ: കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡർ യാസിൻ ഇറ്റോയടക്കം മൂന്ന് ഹിസ്ബുള്‍ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. 

രഹസ്യ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടൽ ഞായറാഴ്ച രാവിലെ വരെ നീണ്ടു. സുരക്ഷാ സൈനികർക്കുനേരെ അടുത്തിടെ ഉണ്ടായ നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ കൊല്ലപ്പെട്ട ഭീകരൻ യാസീന്‍ ഇറ്റോ ആയിരുന്നുവെന്ന വിവരം സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.