കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗമായി നാളെ( ഫെബ്രുവരി ഏഴ്)   അവധി പ്രഖ്യാപിച്ചു. 

തിരുവവനന്തപുരം: കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ( ഫെബ്രുവരി ഏഴ്) അവധി പ്രഖ്യാപിച്ചു. ബീമപ്പള്ളി ഗര്‍ഗാഷെരിഫിലെ ഉറൂസിനോടനുബന്ധിച്ചാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ബീമാപ്പള്ളിയിലെ ആണ്ടു നേര്‍ച്ചയാണ് ഉറൂസ് മഹോത്സവം എന്നറിയപ്പെടുന്ന ചന്ദനക്കുടം മഹോത്സവം. ബീമാ ബീവിയുടെ ഓര്‍മ പുതുക്കല്‍ ഓരോ വര്‍ഷവും നടത്തിവരുന്നു. ജമാ ദുല്‍ ആഖിര്‍ ഒന്നു മുതല്‍ പത്ത് വരെയാണ് ഉറൂസ് നടക്കുക. നിരവധി വിശ്വാസികള്‍ ഇവിടെ നര്‍ച്ചയ്ക്കും ആഘോഷം കാണാനുമായി എത്തിച്ചേരും.