കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തിനിടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജിന് നാളെ അവധി നൽകി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തിനിടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Add Asianetnews as a Preferred Source

