അടിമുടി പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി

First Published 29, Mar 2018, 9:16 AM IST
Holy Thursday 2018
Highlights
  • അടിമുടി പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി

കോഴിക്കോട്: അന്ത്യ അത്താഴത്തിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആഘോഷിക്കുന്നു. ക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ ഉദാത്ത മാതൃക കാട്ടിയതിന്‍റെ അനുസ്മരണമാണ് പെസഹവ്യാഴം. വിശ്വാസികള്‍ക്ക് അടിമുടി പരിവര്‍ത്തനം ആവശ്യമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ സന്ദേശത്തില്‍ പറഞ്ഞു. മറ്റുള്ളവരുടെ വേദന കാണാത്തവര്‍ക്ക് ഒരു ക്രൈസ്തവനാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

പെസഹായുടെ ഭാഗമായുള്ള വിശുദ്ധ കുർബാനയും കാൽകഴുകൽ ശുശ്രൂഷയും കോഴിക്കോട്ടെ വിവിധ ദേവാലയങ്ങളിൽ നടന്നു. താമരശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി, ചേവായൂർ നിത്യസഹായ മാതാ ദേവാലയത്തിൽ ചടങ്ങുകൾക്ക് ഫാ. മനോജ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
 

loader