ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തിന് കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ആരോഗ്യ രംഗത്തിന് കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് കേരളം ഒരുക്കിയത് വലിയ സൗകര്യങ്ങളാണ്. എൽഡിഎഫ് അധികാരത്തിലെത്തിയതോടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും ആർദ്രം അടക്കം പദ്ധതികൾ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വർഗീയ സംഘടനകൾ ഇല്ലാഞ്ഞിട്ടല്ല വർഗീയ സംഘർഷങ്ങൾ കേരളത്തിൽ ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില വർഗീയ സംഘടനകളുടെ കരുത്തുറ്റ ഘടകം കേരളത്തിൽ ഉണ്ട്. 2016ന് ശേഷം കലാപങ്ങൾ ഉണ്ടോ? വർഗീയ സംഘടനകളെ ചാരി ആരും നിൽക്കുന്നില്ല. ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ കർശനമായി നേരിടുന്നുണ്ട്. തല പൊക്കാൻ അവർക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. വർഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുക്കൾക്കോ മുസ്ലിം വിഭാഗത്തിനോ എതിരായല്ല. ഒരു മത വിഭാഗത്തെയും വർഗീയമായി കണ്ടിട്ടില്ല. എന്നാൽ, അങ്ങനെയൊരു ചിത്രം ഉണ്ടാക്കാൻ ലീഗ് സുഹൃത്തുക്കൾ വരെ ശ്രമിച്ചു. ഏതിനും നേരും നെറിയും വേണമെന്നും നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
