ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ സിബിഐ കോടതി ശിക്ഷിച്ച രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി
ചെന്നൈ: തിരുവനന്തപുരം ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിൽ വച്ച് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ സിബിഐ കോടതി ശിക്ഷിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. കേസിൽ കോടതി വധശിക്ഷക്ക് വിധിച്ച രണ്ട് ഉദ്യോഗസ്ഥരേയും സർവ്വീസിൽ നിന്നു പിരിച്ചു വിട്ടു കൊണ്ട് പോലീസ് മേധാവി ഉത്തരവിറക്കി. എ.എസ്.ഐ ജിതകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
