ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ വെയ്‌ക്കാവുന്ന ബാഗിന്റെ മാതൃകയിലുള്ള ഡിസൈനാണ് ഹോണ്ട ഇപ്പോള്‍ പേന്റന്റിനായി സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വാങ്ങിവെയ്‌ക്കുന്ന ബാഗിന്റെ ഇരട്ടിയോളം വലിപ്പമുണ്ടാവുന്ന ഈ ഉപകരണത്തില്‍ ഒരു ഫാനും റീച്ചാര്‍ജബ്ള്‍ ബാറ്ററിയുമാണ് ഘടിപ്പിച്ചിരിക്കുന്നത്. സിബ്ബ് ഉപയോഗിച്ച് തുറക്കാവുന്ന ചെറിയ ലഗേജ് സ്‌പേസുമുണ്ടാകും. ബാഗിന്റെ വശങ്ങളില്‍ നിന്ന് വായു സ്വീകരിച്ച് തണുപ്പിച്ച ശേഷം മുകളിലേക്ക് നല്‍കും. ടാങ്ക് ബാഗിന് മുകളില്‍ ഒരു എസി വെന്റ് ഘടിപ്പിച്ചത് പോലുള്ള അനുഭൂതി ഇതിന് നല്‍കാനായേക്കും. 

ഡിസൈന്‍ കാണുമ്പോള്‍ ഇങ്ങനെയൊക്കെയാണ് തോന്നുന്നതെങ്കിലും ഹോണ്ട എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. പുറത്തിരങ്ങുമ്പോള്‍ ഇത് എങ്ങനെയിരിക്കുമെന്നും ഹോണ്ടയ്‌ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിലും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന് സ്‌പീഡുകളിലൊക്കെ ഇത്തരമൊരു സംവിധാനം തീര്‍ത്തും അപ്രായോഗികമാകുമെന്നൊക്കെ പറയുന്നവരുമുണ്ട്. കാത്തിരുന്നു കാണുകയല്ലാതെ വേറെ നിര്‍വ്വാഹവുമില്ല.