ദില്ലി: ഐഎസ്ഐയുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൂടി പിടിയില്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് ലഫ്റ്റനന്‍റ് കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ മിലിറ്ററി ഇന്‍റലിജന്‍സ് പിടികൂടിയത്. 

ഇദ്ദേഹത്തിന്‍റെ പേര് പുറത്ത് വിട്ടിട്ടില്ല. ഓഫീസറുടെ വീട്ടില്‍ നിന്ന് നിരവധി രഹസ്യരേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സമാനമായ സാഹര്യത്തില്‍ ദില്ലിയില്‍ വ്യോമ സേനയിലെ ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു.