ഹരിയാന: കഴിഞ്ഞ ആഗസ്റ്റ് 25 മുതല്‍ ഒളിവല്‍ കഴിഞ്ഞ ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഉപയോഗിച്ച സിം കാര്‍ഡുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. 38 ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞ ഇവര്‍ രണ്ടു മൊബൈല്‍ ഫോണുകളും മൂന്ന് അന്താരാഷ്ട്ര സിം കാര്‍ഡുകളും കൂടാതെ മറ്റ് 16 സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് ഇവര്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത് വാട്ട്സ് ആപ്പിലൂടെയാണ്. എന്നാല്‍ ഈ സംഭാഷണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുന്നില്ല.
ആഗസ്റ്റ് 25 നുണ്ടായ കലാപത്തില്‍ ഹണിപ്രീതിന്‍റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി ഇവരുടെ മൊബൈല്‍ ഫോണിലെ കോള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ഹണിപ്രീതിന്‍റെ കൂട്ടാളിയായ സുഖ്ദീപ് കൗറും ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. പഞ്ചാബില്‍ ഹണിപ്രീത് ഒളിച്ചിരിക്കുന്നതിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭ്യമായതും സുഖ്ദീപിന്‍റെ മൊബൈലില്‍ നിന്നാണ്.
അറസ്റ്റ് ചെയ്യുമ്പോള്‍ ഹണിപ്രീതിന്‍റെ കൈയ്യില്‍ യാതൊന്നും ഇല്ലായിരിന്നു. പൊലീസ് ചോദ്യം ചെയ്യലുമായി ഹണിപ്രീത് സഹകരിക്കുന്നില്ല. തന്നെ ആരും തൊടരുത് എന്നാണ് ഹണിപ്രീത് പൊലീസിനോട് പറയുന്നത്.
