അരീക്കോട് നടന്നത് ദുരഭിമാനക്കൊലയെന്ന് പൊലീസ്

First Published 23, Mar 2018, 11:06 AM IST
honor killing in areekkode
Highlights

അരീക്കോട് നടന്നത് ദുരഭിമാനക്കൊലയെന്ന് പൊലീസ്

അരീക്കോട്: വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കൊലചെയ്തത്  ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനം.  മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ഇരുപത്തൊന്നുകാരിയായ ആതിര രാജാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. 

അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചു. 

പിതാവ് രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആതിരയുടെ സംസ്കാരം ഇന്ന് നടക്കും.  ഇടത് നെഞ്ചിൽ ആഴത്തിലേറ്റ കുത്താണ് ആതിരയുടെ മരണത്തിനിടയാക്കിയത്. 
 

loader