താമരശേരി ടൗണിലും പരിസരത്തും ചാരായം വില്‍ക്കുന്ന കമ്മട്ടേരിക്കുന്നുമ്മല്‍ ലക്ഷണനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഓട്ടോയില്‍ വില്‍പ്പനക്കായി ചാരായം കൊണ്ടു പോകുമ്പോ ഴായിരുന്നു അറസ്റ്റ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്‌റ്റേറ്റിലെ രഞ്ജിത്ത് രാജ് ഓടി രക്ഷപ്പെട്ടു. 

രഞ്ജിത്ത രാജും കേസിലെ മുഖ്യപ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു.പതിനഞ്ച് ലീറ്റര്‍ ചാരായമാണ് എക്‌സൈസ് പിടികൂടിയത്.കാരാടി കുടുക്കിലുമ്മാരം റോഡില്‍ വെച്ചായിരുന്നു സംഭവം. പ്രതികള്‍ ഓട്ടോയില്‍ ചാരായം കടത്തുന്ന വിവരം അറിഞ്ഞ് എക്‌സൈസ് സംഘം ഓട്ടോ പരിശോധിക്കുകയായിരുന്നു.ചാരായം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. 

പ്രത്യേക നിറം ചേര്‍ത്ത് വിദേശ മദ്യത്തിന്റെ രൂപത്തിലാക്കിയാണ് ഇവര്‍ ചാരായം വിറ്റിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.പിടിയിലായ ലക്ഷ്മണനെ താമരശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട രഞ്ജിത്ത് രാജിനായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.